ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു


ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ആറ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മുമ്പ് കര്‍വ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകനായിരുന്നു. നിലവില്‍ ലിമോസിന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

പരേതനായ കൊന്നച്ചാലി മൊയ്തീന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: ഷാജഹാന്‍, ശാമില്‍, സയാന്‍, ഫിയ ഫാത്തിമ.

SHARE