വണ്ണം കൂടാതിരിക്കാന്‍ പലതും നോക്കി പരാജയപ്പെട്ടവരാണോ നിങ്ങള്‍? എക്സസൈസ് ചെയ്തും ഭക്ഷണത്തിന്റെ അളവിലും സമയത്തിലും ക്രമീകരണം വരുത്തിയും തുടങ്ങി പലതരം ശ്രമങ്ങള്‍ നടത്തിയിട്ടും തടി കൂടുന്നതിനൊരു മാറ്റമില്ലെന്നാണോ? എങ്കില്‍ ഇതാ ഈ എട്ടു ഭക്ഷ്യ ശീലങ്ങളാണ് നിങ്ങളുടെ തടി കുറയാതിരിക്കാന്‍ കാരണമാകുന്നത്.
ബ്രേക്ക്് ഫാസ്റ്റ് ഒഴിവാക്കലാണ് ഒന്നാമത്തേത്. പ്രാതല്‍ വളരെ ലഘുവായി കഴിച്ച് ഉച്ചക്ക് കുറച്ച് തരക്കേടില്ലാതെ കഴിക്കാം എന്നു വിചാരിക്കുന്ന ആളുകളുണ്ട്. അസംബന്ധമാണത്. ചിലരാവട്ടെ, ഓഫീസില്‍ പോകുന്ന തിരക്കില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെയുമിരിക്കുന്നു. എന്നാല്‍ പൊണ്ണത്തടി വെക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കല്‍. രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിക്കാം.
രാവിലെ കഴിക്കാതെ ഉച്ചക്കു നന്നായി കഴിക്കുന്നതാണ് തടി കൂടുന്നതിന്റെ രണ്ടാമത്തെ കാരണം. രാവിലെയുള്ള വിഷപ്പുകൂടി സഹിക്കവയ്യാതെ ഉച്ചക്കു ഗംഭീരമായി കഴിക്കും ചിലര്‍. ഉച്ചഭക്ഷണം ഒരിക്കലും രാവിലെ കഴിച്ചതിനേക്കാള്‍ കൂടുതലാവരുത്. അതില്‍ തന്നെ കുറച്ച് ചോറ്, കൂടുതല്‍ സാലഡ് അല്ലെങ്കില്‍ വേവിച്ച പച്ചക്കറി എന്ന രീതിയിലാണ് കഴിക്കേണ്ടത്.
രാത്രി ഏറെ വൈകി കഴിക്കുന്നതാണ് മൂന്നാമത്തെ കാര്യം. അതുതന്നെ ചോറും. ഇതാണ് മിക്കവാറും പേരുടെ ശീലം. അമിതമായി കഴിച്ചില്ലെങ്കില്‍ പോലും രാത്രി വൈകി അത്താഴം കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടും. രാത്രി വളരെ നേരത്തെ അത്താഴം കഴിക്കുന്നത് ശീലമാക്കിയാല്‍ പൊണ്ണത്തടി ഒഴിവാക്കാം.
നാല്, രാത്രി അത്താഴം കഴിക്കാതിരുന്നാല്‍ തടി കുറയുമെന്ന് വിശ്വസിക്കുന്നവരാണ്. ഇത് വലിയ മണ്ടത്തരമാണ്. ഒന്നും കഴിക്കാതെ നാം ഉറങ്ങിയാല്‍ ശരീരത്തില്‍ പന്ത്ര്ണ്ട് മണിക്കൂര്‍ നേരത്തേക്ക് യാതൊന്നും ചേരില്ല. ശരീരത്തിന്റെ എനര്‍ജി ലെവല്‍, ഉമിനീരിന്റെ ഉല്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ ഭക്ഷണമാണ്. രാത്രി ഭക്ഷണം ഉപേക്ഷിക്കല്‍ നിങ്ങളുടെ തടി കൂട്ടാനേ ഉപകരിക്കൂ.
സ്നാക്സ് കഴിക്കുന്നതാണ് അഞ്ചാമത്തേത്. എണ്ണ, വനസ്പതി, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല.
ആറ്, കഴിക്കുന്ന ഭക്ഷണം ഉയര്‍ന്ന അളവില്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ കഴിക്കുന്നവരുണ്ട്. ഈ രീതി തെറ്റാണ്. പോഷണം നിറഞ്ഞ നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു തുല്യമാണ് ഏതെങ്കിലും ഒരു പഴവും ഒരു ഗ്ലാസ് പാലും കുടിക്കുന്നത്. രാത്രി ഭക്ഷണത്തോടൊപ്പം ധാരാളം പഴങ്ങഴും കഴിക്കുന്നതിന് പകരം ഒരു ഗ്ലാസ് പാല്, ഒരു ആപ്പിള്‍ അതു മതിയാകും അത്താഴത്തിന്. ഇപ്പോള്‍ മനസിലായോ എങ്ങനെയാണ് തടി കൂടുന്ന വഴി.
ചായയാണ് ഏഴാമത്തെ വില്ലന്‍. ഭക്ഷണത്തിന്റെ ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിച്ചാല്‍ വണ്ണം കൂടും. പഞ്ചസാര, പാല് , കോഫി ഇതെല്ലാം വണ്ണം കൂട്ടന്നതാണ്.
പാക്കറ്റ് ഫുഡാണ് എട്ടാമത്തേത്. കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന പാക്കറ്റ് ഫുഡുകള്‍ തടി കൂട്ടും. അവ തണുപ്പിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന രീതിയുമുണ്ട്. ഇതും വണ്ണം കൂട്ടും. ടിന്‍ഡ് ജ്യൂസുകള്‍, ബിസ്കറ്റുകള്‍, കേക്കുകള്‍ ഇവയെല്ലാം വില്ലന്മാരാണ്. വീട്ടിലെ ഭക്ഷണം തന്നെ നല്ലത്.