കോവിഡ് കാലത്ത് പ്രത്യേകിച്ചും പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇടവിട്ടുള്ള ചുമ, ജലദോഷം, വയറിളക്കം, പനി പോലുള്ള അസുഖങ്ങള്‍ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഈ പ്രശ്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും നിങ്ങളെ ആരോഗ്യമുള്ളവരാക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രതിരോധമ ാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂന്ന് ചേരുവകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധ അവ്‌നി കൗള്‍ പറയുന്നു.
വെളുത്തുള്ളിയാണ് ഒന്ന്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. ഇതില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, വെളുത്തുള്ളി ദഹനം എളുപ്പമാക്കുകയും ആരോഗ്യകരമായ ഉപാപചയ നിരക്ക് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചേര്‍ക്കുന്നത് ശീലമാക്കണമെന്നാണ് അവ്‌നി പറയുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
മറ്റൊന്ന് ഇഞ്ചിയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് ഇഞ്ചി. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കുറച്ച് ഇഞ്ചി നീരും നാരങ്ങ നീരും ചേര്‍ത്ത് കുടിക്കുന്നത് ശീലമാക്കണമെന്നാണ് അവ്‌നി പറയുന്നത്. മധുരം വേണം എന്നുള്ളവര്‍ക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചിച്ചായ കുടിക്കുന്നത് വായു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അത് മാത്രമല്ല, ശ്വാസകോശരോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്ക് കടത്തിവിടാതെ പ്രതിരോധിക്കുകയും ചെയ്യും.
മൂന്നാമത്തേത് മഞ്ഞള്‍. ധാരാളം ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ വളരെയധികം സഹായകരമാണ്. കൂടാതെ ഓര്‍മശക്തി, തലച്ചോറിന്റെ പ്രവര്‍ത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞള്‍ വളരെയധികം നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും മഞ്ഞള്‍ സഹായിക്കും. ഒരു ഗ്ലാസ് പാലില്‍ അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് വിട്ടുമാറാത്ത ജലദോഷം, ചുമ, തുമ്മല്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.