മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് പരിശോധനാഫലം നെഗറ്റിവ്


തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രി എ.സി. മൊയ്തീന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മറ്റു മന്ത്രിമാരുടെ പരിശോധനാഫലവും ഉടന്‍ പുറത്തുവരും.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും നിരീക്ഷണത്തില്‍ പോയത്. കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തിലായ മന്ത്രിമാര്‍.
നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പതാക ഉയര്‍ത്തുക.

SHARE