വെള്ളത്തിനടിയില്‍വച്ച് വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവ് സമ്മതം കേള്‍ക്കുംമുന്നേ ശ്വാസം മുട്ടി മരിച്ചു

ഹൃദയം നടുങ്ങുന്ന സംഭവം വിവരിച്ച് കാമുകി

ടാന്‍സാനിയയിലെ പെമ്പ ഐലന്റില്‍ കടലിലിറങ്ങി വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ടാന്‍സാനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ അമേരിക്കന്‍ സ്വദേശികളായ സ്റ്റീവന്‍ വെബറാണ് വെള്ളത്തിനടിയില്‍വച്ച് കാമുകി കെനേഷാ അന്റോയിയുമായി വിവാഹാഭ്യാര്‍ത്ഥന നടത്തിയത്. എന്നാല്‍ കെനേഷക്ക് സര്‍െ്രെപസ് നല്‍കിക്കൊണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയ വെബര്‍, കാമുകിയുെ സമ്മതം കേള്‍ക്കാന്‍ നി്ക്കാതെ മരണത്തിലേക്ക് എത്തുകയായിരുന്നു.

പ്രണയിനികലുടെ ഹൃദയം നടുങ്ങുന്ന സംഭവം വിവരിച്ച് കെനേഷ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ രംഗത്തെത്തിയത്. ദ്വീപിലെ മന്ത്ര റിസോര്‍ട്ടില്‍ വെള്ളത്തിനടിയില്‍ സബ്‌മെര്‍ജ്ഡ് മുറിലായിരുന്നു അമേരിക്കന്‍ സ്വദേശികളായ ഇരുവരും താമസിച്ചിരുന്നത്. വെള്ളത്തിനടിയിലേക്കായി നിര്‍മ്മിച്ച ഇവരുടെ മുറിയിലിരുന്നാല്‍ ജാലകങ്ങളിലൂടെ കടല്‍ സൗന്ദര്യം ആസ്വദിക്കാം. വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന രീതിയിലാണ് മുറി. ഇത് ഉപയോഗപ്പെടുത്തിയാണ് അത്ഭുതപ്പെടുത്തുന്ന വിവാഹാഭ്യര്‍ത്ഥന വെബര്‍ നടത്തുന്നത്. ദീര്‍ഘ നേരം ശ്വാസം പിടിച്ച് പ്രപോസല്‍ ലെറ്റര്‍ പ്ലാസ്റ്റിക്ക് കവറിലാക്കി മുറിക്ക് പുറത്ത് നീന്തിയെത്തിയായിരുന്നു വെബര്‍.

‘നിന്നെ കുറിച്ച് എനിക്ക് എന്തൊക്കെ ഇഷ്ടമാണ് എന്നുള്ളത് പറയാന്‍ തക്ക സമയമത്രയും എനിക്ക് ശ്വസം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, നിന്നില്‍ എന്തൊക്കെ എനിക്ക് ഇഷ്ടമാണോ അതിനൊടെല്ലാം ഓരോ ദിവസവും ഇഷ്ടം കൂടി വരും.’ ഇതായിരുന്നു പേപ്പറിലെ വാചകം.

പേപ്പറിന്റെ മറുപുറത്ത് ‘വില്‍ യു മാരി മീ’ എന്നും എഴുതിയിരുന്നു. ഇതെഴുതിയ ഭാഗം കാണിച്ച് പോക്കറ്റില്‍ നിന്നും കെനേഷയ്ക്ക് സമ്മാനിക്കാനുള്ള വിവാഹ മോതിരവും വെബര്‍ പുറത്തെടുത്തിരുന്നു. സര്‍പ്രൈസുമായെത്തിയ കാമുകനെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന കെനേഷ വിവാഹഭ്യര്‍ത്ഥന നടന്നതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും വീഡിയോയില്‍ പകര്‍ന്നിട്ടുണ്ട്. എന്നാല്‍ മോതിരം തുറന്നു കാണിച്ചയുടനെ ശ്വസം നിലച്ച വെബര്‍ അകലേക്ക് നീന്തി മറയുന്നത് കെനേഷ അറിഞ്ഞിരുന്നില്ല.

ഒന്നല്ല, ഒരായിരം വട്ടം തനിക്ക് വെബറിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് കെനേയ്ഷ് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഉത്തരം പോലും കേള്‍ക്കാതെയാണ് വെബര്‍ യാത്രയായതെന്നും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും കെനേഷ കുറിച്ചു.