വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്‍.എസ്.എസ്; ദസറ ആശംസകളുമായി രാഹുല്‍ ഗാന്ധി

വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്‍.എസ്.എസ്. 1925ല്‍ വിജയദശമി ദിനത്തിലാണ് സര്‍സംഘ്ചാലക് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരണം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന വാര്‍ഷിക വിജയദശ്മി ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അവരുടെ ‘ശാസ്ത്ര പൂജ’ (ആയുധ സമര്‍പ്പണം) നടത്തി. തുടര്‍ന്ന് സ്വയംസേവകര്‍ നടത്തിയ കായികാഭ്യാസത്തിന് അദ്ദേഹം വിജയചിഹ്നം കാണിച്ചു. നാഗ്പൂര്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വികെ സിങ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അതേസമയം, വിജയദശമി ദിനത്തില്‍ ദസറ ആശംസകളുമായി മുന്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. തിന്മക്കുമേല്‍ നന്മയുടെ ആത്യന്തിക വിജയം ഒരു സാര്‍വത്രിക സത്യമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ആ സത്യത്തിലുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുകയും ആഘോഷിക്കുകയുമാണ് നമ്മള്‍ ഇന്ന്. ദസറയുടെ സന്തോഷകരമായ വേളയില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ആശംസകളും നേരുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.

അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാരംഭം കുറിക്കുന്ന വിജയദശമി ദിന (ദസറ) ആഘോഷത്തില്‍ രാജ്യം. സ്ത്രീ ശക്തി പ്രതീകമായ നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. വിവിധ മേഖലകളിലായി വ്യത്യസ്ത ദൈവങ്ങളിലൂടേയും ആചാരങ്ങളോടേയമായി ഈ ദിവസത്തില്‍ നിരവധി കുരുന്നുകള്‍ തട്ടത്തില്‍ വെച്ച അറിവിന്റെ ഹരിശ്രീ കുറിക്കുന്നു.

നവരാത്രി ആഘോവിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും രാവണനെ തോല്‍പ്പിക്കുന്ന രാമനേയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു ആരാധിക്കപ്പെടുന്ന ദിനമാണ് വിജയദശമി.

കേരളത്തില്‍ വിദ്യാരംഭം, തമിഴ്‌നാട്ടില്‍ കൊലുവെപ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാ പൂജ, അസമില്‍ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം.