എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചിയില്‍ മൊബൈല്‍ എടിഎം അവതരിപ്പിച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് കൊച്ചിയില്‍ മൊബൈല്‍ എടിഎം അവതരിപ്പിച്ചു. മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ 14 നഗരങ്ങളില്‍ നടപ്പാക്കി ശേഷമാണ് ഈ സൗകര്യം കൊച്ചിയിലേക്ക് എത്തിക്കുന്നത്. കൊച്ചി നഗരത്തിലുടനീളമുള്ള പ്രാദേശിക മുനിസിപ്പല്‍ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് മൊബൈല്‍ എടിഎമ്മുകളുടെ ലൊക്കേഷന്‍ തീരുമാനിച്ചത്.

ഓരോ ലൊക്കേഷനിലും മൊബൈല്‍ എടിഎം നിര്‍ദ്ദിഷ്ട കാലത്തേക്കായിരിക്കും പ്രവര്‍ത്തിക്കുക. ഈ കാലയളവില്‍, മൊബൈല്‍ എടിഎം എല്ലാ ദിവസവും രാവിലെ 10.00 നും വൈകിട്ട് 5.00 നും ഇടയ്ക്ക് 3 മുതല്‍ 5 സ്റ്റോപ്പുകളില്‍ വരെ സേവനം എത്തിക്കും. ശാരീരിക അകലം പാലിക്കല്‍, സാനിറ്റേഷന്‍ തുടങ്ങി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും മൊബൈല്‍ എടിഎം പ്രവര്‍ത്തിക്കുക.

SHARE