ഇന്ധനവിലയില്‍ രാജ്യം പൊള്ളുമ്പോള്‍ കര്‍ണ്ണാടകയില്‍ വില കുറക്കാന്‍ കുമാരസ്വാമി

ബംഗളൂരു: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ രാജ്യം പൊള്ളുമ്പോള്‍ കര്‍ണ്ണാടകയില്‍ വില കുറക്കുമെന്ന സൂചന നല്‍കി കുമാരസ്വാമി സര്‍ക്കാര്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഇന്ധനവിലയുടെ മുകളില്‍ സംസ്ഥാനം ചുമത്തുന്ന മൂല്യവര്‍ധന നികുതി(വാറ്റ്) കുറക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശും രാജസ്ഥാനും ഇന്ധനവിലയില്‍ ചുമത്തിയിരുന്ന വാറ്റ് കുറച്ചിരുന്നു. ഇതോടെ ഇരു സംസ്ഥാനങ്ങളിലും യഥാക്രമം രണ്ട് രൂപയുടേയും രണ്ടര രൂപയുടേയും കുറവാണ് ഉണ്ടായത്.