ബംഗളൂരു: കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ മേഖലയില്‍ കൂട്ടപ്പരിച്ചുവിടലിന്റെ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തൊഴില്‍നഷ്ടത്തിന്റെയും വരുമാനമില്ലായ്മയുടെയും വാര്‍ത്തകള്‍ക്കിടയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തിന് പുറമേ, ബോണസ് കൂടി നല്കകുകയാണ് ഒരിന്ത്യന്‍ കമ്പനി! ടെക് കമ്പനിയായ എച്ച്.സി.എല്‍ ടെക്നോളജീസാണ് തങ്ങളുടെ ഒന്നര ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമേ, മുന്‍ വര്‍ഷത്തെ ബോണസ് കൂടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി കമ്പനിയാണ് എച്ച്.സി.എല്‍.
‘ഒരു പ്രോജക്ടും ഞങ്ങള്‍ക്ക് റദ്ദായിട്ടില്ല. പുതിയ പദ്ധതികളില്‍ ചില കാലതാമസം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരുപാട് അവസരങ്ങള്‍ മുന്നില്‍ക്കാണുന്നു. ഇന്ന് അയ്യായിരം റിക്വയര്മെന്റുകളാണ് വന്നത്. ചില മേഖലകളില്‍ തൊഴിലാളികളെ ജോലിക്കെടുക്കുകയും ചെയ്യുന്നുണ്ട്’ – കമ്പനിയുടെ ചീഫ് എച്ച്.ആര് ഓഫീസര്‍ അപ്പറാവു വി.വി എകണോമിക് ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം ജീവനക്കാരുടെ ഉല്‍പ്പാദന ശേഷിയില്‍ 16-17 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗതാഗതം, നിര്‍മാണം എന്നിവയാണ് വെല്ലുവിളി നേരിടുന്നത്. ക്ലയിന്റ്സുകള്ക്കും ചില ബുദ്ധിമുട്ടുകളുണ്ട. എന്നാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനോ ബോണസില്‍ കുറവു വരുത്താനോ ആലോചിക്കുന്നില്ല- അപ്പറാവു വ്യക്തമാക്കി.
’12 മാസമായി ജീവനക്കാര്‍ കമ്പനിക്ക് നല്‍കിയതിന്റെ ഉപഹാരം എന്ന നിലയിലാണ് ബോണസ് നല്‍കുന്നത്. ഞങ്ങളുടെ തൊഴിലാളികളുടെ പ്രതിബദ്ധതയെ ആദരിക്കേണ്ടതുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയില്‍ പോലും എച്ച്.സി.എല്‍ തൊഴിലാളികളുടെ ശമ്പളത്തിലോ ബോണസിലോ തൊട്ടിട്ടില്ല. ആ നയം തന്നെയാണ് തന്നെയാണ് തുടരുക’ – അദ്ദേഹം പറഞ്ഞു.
മറ്റു കമ്പനികളെ അപേക്ഷിച്ച് എച്ച്.സി.എല്‍ ടെക്നോളജീസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തെ വളര്‍ച്ചയെ കുറിച്ച്, നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനി പ്രവചനം നടത്തിയിട്ടില്ല.
മറ്റു ഐ.ടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ്, ഡബ്യൂ.എന്‍.എസ് തുടങ്ങിയ ജീവനക്കാരുടെ പ്രൊമോഷനും ശമ്പള വര്‍ദ്ധനവും തടഞ്ഞുവച്ചിട്ടുണ്ട്.