ഇറാനില്‍ വീണ്ടും റൂഹാനി യുഗം

തെഹ്‌റാന്‍: ഇറാനില്‍ നിര്‍ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ ഹസന്‍ റൂഹാനി വിജയം ഉറപ്പിച്ചു. അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയതോടെ മിതവാദി നേതാവിന്റെ വിജയം വ്യക്തമായിരിക്കുകയാണ്. വീണ്ടും ഹസന്‍ റൂഹാനി യുഗം ഉറപ്പായതേടെ ഇറാനില്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. 25.9 ദശലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റൂഹാനിക്ക് 14.6 ദശലക്ഷം വോട്ടുകള്‍ ലഭിച്ചു. മുഖ്യ എതിരാളിയും പാരമ്പര്യ വിഭാഗത്തിന്റെ പ്രതിനിധിയുമായ ഇബ്രാഹീം റഈസിക്ക് 10.1 ദലക്ഷം വോട്ട് ലഭിച്ചിട്ടുണ്ട്. മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടെങ്കിലും അവര്‍ക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല.

SHARE