സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം തുടര്‍ക്കഥയായിരിക്കുകയാണ്. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിയെടുക്കുമ്പോള് പ്രതിഷേധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മലയാളികള്‍. #കത്തിതാഴെഇടെടാ എന്ന ട്വിറ്റര്‍ കാംപെയ്ന് ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു.
മലയാളികള്‍ മാത്രമല്ല, മറ്റു സംസ്ഥാനക്കാരും വിദേശികളുമെല്ലാം ഈ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. കേരളത്തെ സോമാലിയയോട് ഉപമിച്ച നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘പോ മോനേ മോദി’ കാംപെയ്നു ശേഷം ഇതാദ്യമായാണ് ഒരു മലയാളി കാംപെയ്ന് ട്വിറ്ററിലെ ടോപ് ട്രെന്ഡുകളിലെത്തുന്നത്.
കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് #കത്തിതാഴെഇടെടാ യിലൂടെ ഓണ്‍ലൈന്‍ സമൂഹം രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ഹര്‍ത്താല്‍ നടത്തി ബുദ്ധിമുട്ടിക്കുന്നതിനെതിരായ അമര്‍ഷവും ചിലര്‍ രേഖപ്പെടുത്തുന്നു.
കത്തിയും ബോംബും ഉപയോഗിച്ച് എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത് . ഇതാണോ വരും തലമുറയ്ക്കുളള രാഷ്ട്രീയ പാഠം. Shame #കത്തിതാഴെഇടെടാ
— mohammed haris (@hariszeenath) October 13, 2016
കണ്ണൂരിൽ നിന്നാണെന്ന് പറയുമ്പോൾ എല്ലാവരും നോക്കുന്ന നോട്ടം മാറുന്നു. പാർട്ടികളോട് #കത്തിതാഴെഇടെടാ എന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
— yadu knambiar (@the_yknambiar) October 13, 2016
As #Kerala faces yet another harthal, #കത്തിതാഴെഇടെടാ should be the message for both the @cpimspeak and @BJP4India
— Viju Cherian (@vijucherian) October 13, 2016
It makes me happy whenever i see a #malayalam word trending; but now i am not. 🙁 #കത്തിതാഴെഇടെടാ
— Gijo Thomas (@kinggijo) October 12, 2016
എല്ലാവരും രക്തസാക്ഷികളെ മാത്രമാണ് കാണുന്നത്, എന്നാൽ അതിനാൽ മറക്കപ്പെട്ട വിധവകളെയും അനാഥകുഞ്ഞുങ്ങളെയും ആരും കാണുന്നില്ല. #കത്തിതാഴെഇടെടാ
— Aloshy (@ComradeAloshy) October 12, 2016
അതേസമയം, ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കാണുന്നവരും കുറവല്ല.
CPIM must be treated like a terrorist party like Pakistan Need surgical strike against communists #കത്തിതാഴെഇടെടാ @BJP4Keralam @cpimspeak
— Counter Attack (@counterattacck) October 13, 2016
കോല വിളിയുമായി മുഖ്യ മന്ത്രി തന്നെ നേരിട്ട് നിൽക്കുന്പോൾ #കത്തിതാഴെഇടെടാ കൊണ്ടൊന്നും ഒരു കാര്യം ഇല്ല
— Hell Boy (@binu_m_s) October 13, 2016
മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും അറബികളും വരെ ഈ കാംപെയ്നില്‍ പങ്കെടുക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം.
#കത്തിതാഴെഇടെടാ
شكله راعي دكان كتب اساميكم ياللي مب دافعين حساب ونشركم بالتويتر
رهول سنو انا عطيت حساب مال ماما زهرهو. اسم مال انا مكتوب؟— عثمان موسى الحميري (@RMj1HhFpmoGzNod) October 13, 2016
شكلها السالفه قويه #കത്തിതാഴെഇടെടാ
— َ (@JALSXl) October 13, 2016
I don’t know what this means but good morning and #കത്തിതാഴെഇടെടാ 🌚
— h. (@_hessaALZ) October 13, 2016
What is the meaning of #കത്തിതാഴെഇടെടാ
— Atul Mishra (@AtulBhsMishra) October 12, 2016