ആരെങ്കിലും ഇയാളെ ഭീകരവാദിയെന്ന് വിളിച്ചോ?; മംഗലാപുരം ബോംബ് കേസില്‍ വിമര്‍ശനമുയരുന്നു

മംഗലാപുരം: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം വിവാദമാവുന്നു. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ ഡിജിപി ഓഫീസില്‍ പ്രതി ആദിത്യ കൃഷ്ണമൂർത്തി റാവു നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതി റാവുവിന് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് സംശയമുള്ളാതായി പോലീസ് വ്യക്തമാക്കിയത്.

എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചത് താനാണെന്ന വാദവുമായി ബുധനാഴ്ച രാവിലെയാണ് ആദിത്യ റാവു ഡജിപി ഓഫീസിലെത്തി കീഴടങ്ങിയത്. താനാണ് എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചതെന്ന് കീഴടങ്ങിയതിനു പിന്നാലെ ഇയാള്‍ പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കി. അതേസമയം ആദിത്യ റാവുവിന് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉഡുപ്പി സ്വദേശിയാണ് ആദിത്യ റാവു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

https://twitter.com/RakshaRamaiah/status/1219842724007833601
https://twitter.com/srivatsayb/status/1219952376078987267

ഉപേക്ഷിച്ച നിലയില്‍ കണ്ട ലാപ്‌ടോപ്പ് ബാഗിലാണ് ബോംബ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നല്ല രീതിയില്‍ വസ്ത്രമണിഞ്ഞ തൊപ്പിവെച്ചൊരു യുവാവാണ് വിമാനത്താവളത്തില്‍ ബാഗ് വച്ചതെന്ന് വ്യക്തമായിരുന്നു.

അതേസമയം, പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മാനസിക രോഗവുമായി
36 കാരനായ പ്രതി തന്നെ രംഗത്തെത്തിയതാണ് വിവാദമായിരിക്കുന്നത്. പ്രതി ആദിത്യ റാവു സംഘ്പരിവാര്‍ പ്രവര്‍ത്തകാനാണെന്ന വാദവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ആദിത്യ റാവുവിന്റെത് തന്നെയാണോയെന്ന് വ്യക്തമല്ല.

ഇതിനിടെ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായി ഷെഹ്‌ല റാഷിദ് രംഗത്തെത്തി. ഏതെങ്കിലും വാര്‍ത്താ ഏജന്‍സി അദ്ദേഹത്തെ ഭീകരവാദിയെന്നോ വിപ്ലവകാരിയെന്നോ തീവ്രവാദി എന്നോ വിളിച്ചിട്ടുണ്ടോ വിളിച്ചോ, എന്ന് പരിഹാസ രൂപേണയായിരുന്നു ഷെഹ്‌ലയുടെ വിമര്‍ശനം.

മംഗളൂരു വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ ബുക്കിങ് കൗണ്ടറിന് സമീപത്ത് നിന്നായിരുന്നു തിങ്കളാഴ്ച ബോംബ് കണ്ടെത്തിയത്. ഒഴിഞ്ഞ ബാഗ് കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ബാഗ് പരിശോധിച്ചപ്പാഴാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബാറ്ററി, വയര്‍, ടൈമര്‍, സ്‌ഫോടക വസ്തു, ഡിടോണേറ്റര്‍ എന്നിവയായിരുന്നു ബാഗിലുണ്ടായത്. ഒരു ബോംബു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ബാഗിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ബോംബ് വച്ചതെന്ന് കരുതുന്നയാളുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലേക്ക് ഒരാള്‍ ഓട്ടോറിക്ഷയില്‍ എത്തുകയും ഇന്‍ഡിഗോയുടെ ബുക്കിങ്ങ് കൗണ്ടറിന് സമീപം ബാഗ് വയക്കുകയും ചെയ്യുന്നതിന്റെ ദൃശ്യമായിരുന്നു ലഭിച്ചത്. ബാഗ് വെച്ചതിനുശേഷം തിരിച്ചെത്തി അതേ ഓട്ടോറിക്ഷയില്‍ തന്നെ ഇയാള്‍ മടങ്ങിപ്പോവുകയും ചെയ്തു.