പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്.ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി

ചണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പാലാവള്‍ പൊലീസ് സ്റ്റേഷനിലാണ് എസ്.ഐ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സ്ത്രീ സുരക്ഷയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന. 2018 മെയ് 31 വരെ 70 ബലാത്സംഗക്കേസുകളാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017ല്‍ 1,238 പീഡനങ്ങളും, 141 പീഡനശ്രമങ്ങളുമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

SHARE