ജാമിഅ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാര്‍വാഡ് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഹാര്‍വാഡ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍. ഞായറാഴ്ചയുണ്ടായ പോലീസ് നടപടിയെ അപലപിച്ച് ഹാര്‍വാഡിലെ നൂറോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട തുറന്ന കത്ത് പുറത്ത വിട്ടു.

ജാമിയ മിലിയ സര്‍വ്വകലാശാലയിലെയും അലിഗഢിലെയും വിദ്യാര്‍ഥികള്‍ക്കാണ് ഹാര്‍വാഡിലെ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള കത്തില്‍ പറയുന്നു.

‘പ്രതിഷേധങ്ങള്‍ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം. പക്ഷെ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ഘടന നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്’, കത്തില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു കൊണ്ടുള്ള പോലീസ് ആക്രമണത്തില്‍ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും തുറന്ന കത്തിലൂടെ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

SHARE