കെവിന്റെ മരണം; കോട്ടയത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന് കാരണ ഹേതുവായ സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും അനാസ്ഥയില്‍
പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. കെവിന്റെ മരണം പൊലീസിന്റെയും അനാസ്ഥയില്‍യെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയുമാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു. കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയും യുഡിഎഫ് ഹര്‍ത്തലിന് പിന്തുണ പ്രഖ്യാപിച്ചു.

SHARE