ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തിന് നാശം വരുത്തിയാല്‍ പത്ത് വര്‍ഷം വരെ തടവ്; ജാമ്യമില്ലാ കുറ്റം

തിരുവനന്തപുരം: ഹര്‍ത്താലിനിടയില്‍ സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷംവരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.

തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

SHARE