ആര്‍എസ്എസ് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടിക്കൊന്നു; ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആര്‍എസ്എസ് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പട്ടണക്കാട് അശോകന്റെ മകന്‍ അനന്ദു അശോകനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അനന്ദു അശോകന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

hartal30

സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഇടതു സംഘടനകള്‍ ആരോപിച്ചു.

മുമ്പ് ആര്‍എസ്എസ് ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്ന അനന്തു സംഘടനയില്‍ നിന്നു കുറച്ചു നാളുകള്‍ക്കു മുമ്പ് വിട്ടുപോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

SHARE