വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്.
പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി കെയ്ന്‍ മറികടന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒരിക്കല്‍ കൂടി ഹാട്രിക്ക് നേടിയ ഹാരി കെയിന്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് ഇതോടെ സ്വന്തമാക്കിയത്.
🗣 Record breaker @HKane looks back on a memorable afternoon at Wembley. #OneOfOurOwn pic.twitter.com/b4FBU2AnyS
— Tottenham Hotspur (@SpursOfficial) December 26, 2017
ഒരു കലണ്ടര്‍ വര്‍ഷം യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് കെയിന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ 56 ഗോളുകളാണ് കെയിന്‍ ഇതോടെ സ്വന്തമാക്കിയത്. മെസി ഇതുവരെ 54 ഗോളുകളാണ് നേടിയത്. ബാര്‍സക്ക് ഈ വര്‍ഷം ഇനി മത്സരങ്ങളില്ല എന്നതും കെയ്‌നിന്റെ നേട്ടം ഉറപ്പിച്ചിരുക്കുകയാണ്.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലന്‍ ഷിയറര്‍ സ്ഥാപിച്ച 36 ഗോള്‍ എന്ന റെക്കോര്‍ഡും കെയിന്‍ മറികടന്നു. 39 ഗോളുകളാണ് ഈ വര്‍ഷം കെയിന്‍ പ്രീമിയര്‍ ലീഗില്‍ നേടിയത്. ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിന് വേണ്ടി 42 മത്സരങ്ങളില്‍ നിന്നാണ് അലന്‍ ഷിയറര്‍ 36 ഗോളുകള്‍ നേടിയത്. എന്നാല്‍ ഹാരി കെയ്ന്‍ ഈ നേട്ടം കൈവരിച്ചത് 36 മത്സരങ്ങളിലാണെന്നതും ടോട്ടനം താരത്തെ ശക്തനാക്കുന്നു്.