മോദി-ഷായ്ക്ക് ഇരുട്ടടി; ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനും തോറ്റു

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഇന്ത്യ മുഴുവന്‍ അലയടിക്കുമ്പോള്‍ മോദിക്കും അമിത് ഷായ്ക്ക് ഇരുട്ടടിയേറ്റപോലെയായി രാജസ്ഥാനിലെ കടുത്ത പാരാജയം. ഒരു തെരഞ്ഞെടുപ്പ് വിജയം വളരയധികം ആഗ്രഹിച്ചിരുന്ന സമയത്താണ് ബിജെപിയെ ഞെട്ടിച്ച് ഭരണത്തിലുരുന്ന സംസ്ഥാനം നഷ്ടപ്പെടുന്നത്.

സ്ഥിരം ചാക്കിട്ടുപിടുത്ത്വത്തിന് പോലുംകൈയെത്താത്ത രീതിയിലുള്ള പ്രഹരമാണ് മോദി-ഷാ കൂട്ടുകെട്ടിനും അതുവഴി ബിജെപിക്കും കിട്ടിയത്. അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബിജെപിയെ പിന്തള്ളി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതോടെയാണ് ഗവര്‍ണറുടെ റോളിന് പോലും ബിജെപിക്ക് പ്രതീക്ഷയില്ലാതായത്.

ത്രിശങ്കു സഭ വന്നാല്‍ അവിടെ ബിജെപി സര്‍ക്കാര്‍ വരുമെന്നതാണ് മോദി ഭരണകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം. എന്നാല്‍ ജാര്‍ഖണ്ഡ് ജനത ബിജെപിയെ തോല്‍പിക്കുമ്പോള്‍ നിലപൊത്തിക്കുന്ന രീതിയിലാണ് വീശിയതെന്ന് വ്യക്തം.

ജാര്‍ഖണ്ഡില്‍ ഭരണം കൈവിട്ട ബിജെപിയുടെ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമടക്കം പരാജയപ്പെട്ടു എന്നതാണ് പാര്‍ട്ടി നേരിട്ട മറ്റൊരു പ്രഹരം. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയുമാണ് പരാജയപ്പെട്ടത്.

ജംഷഡ്പൂരില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് പിന്നിലാണെന്നാണ് അവസാന വിവരം. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയും ബിജെപി വിമതനുമായ സരയു റായിയാണ് മുഖ്യമന്ത്രിയെ തോല്‍പ്പിക്കുന്നതെന്നതും ബിജെപി സംബന്ധിച്ചെടുത്തോളം ഇരുട്ടടിയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. രഘുബര്‍ ദാസ് മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയായിരുന്നു സരയു റായ്. എന്നാല്‍ പിന്നീട് രഘുബര്‍ ദാസിനെ പിന്നിലാ്ക്കുകയായിരുന്നു.

8000 ത്തിലധികം വോട്ടുകള്‍ക്കാണ് സംസ്ഥാന അധ്യക്ഷന്‍ പിന്നിലായത്. എജെഎസ്‌യു വിന്റെ രാംലാല്‍ മുണ്ടയാണ് ചക്രധര്‍പുറില്‍ ലക്ഷമണ്‍ ഗിലുവയെ തോല്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ ഭരണം തന്നെ ഏകദേശം നഷ്ടമായ ബിജെപിക്ക് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളുടെ തോല്‍വിയും നാണക്കേടാവും.