ഹരിയാനയില്‍ തിരിച്ചടിയില്‍ പകച്ച് ബിജെപി; അധ്യക്ഷന്‍ രാജിവെച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ പകച്ച് ബി.ജെ.പി. തിരിച്ചടിയുടെ ആഘാതത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. ബി.ജെപി സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം തള്ളി കോണ്‍ഗ്രസ് മുന്നേറ്റമാണ് ഹരിയാനയിലുണ്ടായത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ എന്‍ഡിഎയും യുപിഎയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.

90 സീറ്റിലേക്കുള്ള ഫലം പുറത്തുവരുമ്പോള്‍ 35 സീറ്റുകളായി ഇരു കക്ഷികളും ഒപ്പത്തിനൊപ്പമാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റ് ആര്‍ക്കും ലഭിച്ചിട്ടുമില്ല. എന്നാല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാവും. സര്‍ക്കാര്‍ രൂപീകരണത്തിനായി ദുഷ്യന്തിന്റെ പിന്തുണക്കായി കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഫലം പൂര്‍ണ്ണമായി പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ചൗതാലയുടെ നിലപാട്.

SHARE