കാലം മാറി; ഹരിശ്രീ കമ്പ്യുട്ടറിലും

മാറുന്ന കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി താമരശ്ശേരി കോട്ടയില്‍ ഭഗവതി ക്ഷേത്ര കമ്മറ്റിയും ജിടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷന്‍ താമരശ്ശേരി സെന്ററും ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കമ്പ്യുട്ടറിലും കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലായിരുന്നു പരിപാടി. സാങ്കേതിക വിദ്യ കുതിച്ചു മുന്നേറുന്ന കാലഘട്ടത്തില്‍ ഈ ആശയം ജനങ്ങള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എഴുത്തിനിരുത്തിയ എല്ലാ കുരുന്നുകളും കമ്പ്യൂട്ടറിലും അക്ഷരം കുറിച്ചു.

കുറ്റിക്കാറ്റൂരിലും കമ്പ്യുട്ടറില്‍ ഹരിശ്രീ കുറിക്കല്‍ നടന്നു. കുറ്റിക്കാട്ടൂര്‍ ജി -ടെക്എഡ്യൂക്കേഷന്‍ സെന്റര്‍. കുറ്റിക്കാട്ടൂര്‍ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ കാലത്ത് നടന്ന വിദ്യാഗോപാല മന്ത്ര അര്‍ച്ചനക്കു ശേഷം ആചാര്യന്‍ നാരായണ ശര്‍മ്മ കമ്പ്യൂട്ടറില്‍ ഹരിശ്രീ കുറിച്ചു.

SHARE