പൗരത്വ നിയമം: സംവാദത്തിനുള്ള ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്ഥലവും തിയ്യതിയും സമയവും ഗവര്‍ണ്ണര്‍ക്ക് തീരുമാനിക്കാമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗവർണ്ണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ ചില യോഗങ്ങളിൽ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാർഹമായ കാര്യമല്ലേ?

ഗവർണ്ണർ സാർ, ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. 2020 ൽ ആവാം. സ്ഥലവും തീയതിയും സമയവും താങ്കൾ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാൻ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേൾക്കുന്ന ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കട്ടെ.

അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.

സസ്നേഹം
അഡ്വ.ഹരീഷ് വാസുദേവൻ.

SHARE