മാപ്പിള കലാ സാഹിത്യവേദിയുടെ സി.എച്ച് സ്മാരക മാധ്യമ പുരസ്‌കാരം ഹാരിസ് മടവൂരിന് സമ്മാനിച്ചു

 

കോഴിക്കോട്: മലബാര്‍ മാപ്പിള കലാ സാഹിത്യവേദിയുടെ സി.എച്ച് സ്മാരക മാധ്യമ പുരസ്‌കാരം ചന്ദ്രിക സബ് എഡിറ്റര്‍ ഹാരിസ് മടവൂരിന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമര്‍പ്പിച്ചു. അഷ്‌റഫ് കോട്ടക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട് പൊന്നാട അണിയിച്ചു. സൂപ്പി തിരുവള്ളൂര്‍, ബഷീര്‍പുറക്കാട്, കുഞ്ഞമ്മദ് പേരാമ്പ്ര, എ.പി ഇസ്മായില്‍, എം.അഷ്‌റഫ്, അനീസ് അലി കൊയിലാണ്ടി, ഹാരിസ് മടവൂര്‍ സംസാരിച്ചു. അബ്ദുറഹിമാന്‍ കോട്ടക്കല്‍ സ്വാഗതവും ദാസന്‍ പെരുമണ്ണ നന്ദിയും പറഞ്ഞു.

SHARE