‘ആര്‍.എസ്.എസ്, നിങ്ങളീ രാജ്യത്തെ ഹിന്ദുമത വിശ്വാസികളെ അപമാനിക്കുകയാണ്’; ഹരീഷ് വാസുദേവന്‍

കൊച്ചി: ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍. ‘ആര്‍എസ്എസ്, നിങ്ങള്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെയും അപമാനിക്കുകയാണ്, അവഹേളിക്കുകയാണ്. ജന്തുത്വമാണിത് ഈ രക്തക്കറയില്‍ എനിക്ക് പങ്കില്ല’ എന്ന് പറയാത്ത ഒരു ഹിന്ദുവിശ്വാസിയ്ക്കും ഇനി ഇന്ത്യയില്‍ നിഷ്പക്ഷനായി തുടരാന്‍ കഴിയില്ല.’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യ.

  1. C-A-A യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്. 75 ദിവസമായി രാജ്യത്ത് എമ്പാടും നടക്കുന്ന ഇഅഅ വിരുദ്ധ സമരങ്ങള്‍ അക്രമത്തിനു ആഹ്വാനം നല്‍കുന്നതായിരുന്നില്ല. ഇഅഅ യെ എതിര്‍ത്തവരേയല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണ്.

2.വര്‍ഗ്ഗീയ കലാപം അല്ലിത്. മതാടിസ്ഥാനത്തില്‍ മനുഷ്യരെ പരിശോധിച്ച് കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ പേര് വംശഹത്യ എന്നാണ്. (അതേ, ഹിറ്റ്‌ലര്‍ ചെയ്തത് തന്നെ) ഹിന്ദു വീടുകള്‍ കാവിക്കൊടി കൊണ്ട് മാര്‍ക്ക് ചെയ്യുകയും safe ആക്കുകയും, അടച്ചിട്ട മുസ്‌ലിം വീടുകളും പള്ളികളും സായുധരായ സംഘടിത ആള്‍ക്കൂട്ടം പരസ്യമായി ആക്രമിക്കുകയും ചെയ്യുന്നത് ഫോട്ടോകളിലും വീഡിയോകളിലും ഇതിനകം വ്യക്തമാണ്. സംഘടിതമാണ്, ആസൂത്രിതമാണ് അക്രമം. അതിലവര്‍ക്ക് ഒളിവും മറയുമില്ല.

3.പോലീസുകാരന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു എന്നുകേട്ടു പൊടുന്നനെ ലക്ക്‌കെട്ട ചിലര്‍ തിരിച്ചടിച്ചതല്ല.
സമരം ചെയ്യുന്നവര്‍ക്ക് എതിരെ വെടിയുണ്ട പ്രയോഗിക്കും എന്നു എത്രയോ മുന്‍പേ പരസ്യമായി കലാപാഹ്വാനം നല്‍കിയത് രാജ്യം ഭരിക്കുന്ന ആഖജ യുടെ കേന്ദ്രമന്ത്രി നേരിട്ടാണ്. 60 മണിക്കൂര്‍ കഴിഞ്ഞും അത് പ്രധാനമന്ത്രി തിരുത്തിയിട്ടില്ലല്ലോ. ആ ആഹ്വാനം ഏറ്റെടുക്കുകയാണ് അണികള്‍ ചെയ്തത്. തോക്കുചൂണ്ടി പരസ്യമായി തെരുവിലിറങ്ങാന്‍, പൊലീസിന് നേരെ പോലും നിറയൊഴിക്കാന്‍ ആഖജ ക്രിമിനലുകള്‍ക്ക് കിട്ടുന്ന പിന്തുണ കേവലം വൈകാരികതയല്ല, ആ പരസ്യമായ ആഹ്വാനത്തില്‍ നിന്നാണ്. കുട്ടികള്‍ പോലും ആയുധവുമായി സംഘം ചേര്‍ന്ന് അക്രമങ്ങള്‍ക്ക് മുതിരുന്നത് എന്നോ തീരുമാനിച്ച, എപ്പോഴും എവിടെയും നടപ്പാക്കാന്‍ സന്നദ്ധമായ ആ ഹിന്ദുരാഷ്ട്ര പ്ലാനിംഗിന്റെ ഭാഗമായത് കൊണ്ടാണ്.

4.സമരക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഒഴിപ്പിക്കുമെന്നു ദിവസങ്ങള്‍ക്കു മുന്‍പ് പരസ്യമായി പറഞ്ഞ ആഖജ മുന്‍ M-L-A യായ കപില്‍ മിശ്രയെ കരുതല്‍ തടങ്കലില്‍ ആക്കിയില്ല. അത് അക്രമത്തിലൂടെ നടപ്പാക്കി കാണിച്ചിട്ടും ഇതെഴുതുന്നത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാത്രമല്ല ഡല്‍ഹി പൊലീസ് കൈക്കൊണ്ടത്, പലയിടത്തും അക്രമികളെ സഹായിക്കുന്ന ചിത്രങ്ങള്‍ കണ്ടു.

5.ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത് അമിത്ഷാ ആണ്. അക്രമം അമര്‍ച്ച ചെയ്യാന്‍ പോലീസ് സേന ആവശ്യത്തിനു ഇല്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. സേനയെ വിളിക്കില്ലെന്നു കേന്ദ്രസര്‍ക്കാരും. മനസിലായില്ലേ?

ഗുജറാത്ത് കലാപത്തിന് ശേഷം, For every action there is equal and opposite reation എന്ന് വംശഹത്യയെ ന്യായീകരിച്ച ആളാണ് നരേന്ദ്രമോദി. ചരിത്രം വളച്ചൊടിച്ചു ‘അടിക്കൊരു തിരിച്ചടി’ എന്നു SIT ന്യായീകരിച്ചപ്പോള്‍ ഈ രാജ്യത്ത് പലരും അത് വിശ്വസിച്ചു. കൃത്യമായി പ്ലാന്‍ ചെയ്ത വംശഹത്യയുടെ തെളിവുകള്‍ നിലനില്‍ക്കെ, ിമൃൃമശേീി കള്‍ ചെലവാകും എന്നവര്‍ക്ക് അറിയാം. Narration ഉണ്ടാക്കുകയാണ്, തെളിവുകള്‍ നശിപ്പിക്കുന്നതിലും ഫലപ്രദം എന്നവര്‍ക്ക് ഗുജറാത്ത് അനുഭവത്തില്‍ നിന്ന് മോദിയ്ക്കും കൂട്ടര്‍ക്കും നന്നായി അറിയാം.

6.മേല്‍ പറഞ്ഞതിനുള്ള തെളിവുകള്‍, സാക്ഷി മൊഴികള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ ശേഖരിക്കുന്നത് എന്തിനാണ്? സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത് ഒരു വംശീയ ആക്രമണം നടത്തിയെന്ന് സ്ഥാപിക്കാനോ? എന്നിട്ടെന്താണ് നിങ്ങള്‍ ആവശ്യപ്പെടാന്‍ പോകുന്നത്? സുതാര്യമായൊരു അന്വേഷണം. ആരോട്?? എവിടെ ആവശ്യപ്പെടും??

ഈ രാജ്യത്ത് തെളിവുകള്‍ മുഖവിലയ്ക്ക് എടുത്ത്, നിയമം കയ്യിലെടുത്തവരെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കുന്ന, നിര്‍ഭയവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്ന ഒരു ജുഡീഷ്യറി ഉണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്? മൗലികാവകാശങ്ങളുടെ കാവലാളാകേണ്ട
ഹൈക്കോടതിയോ? സുപ്രീംകോടതിയോ?? എന്നിട്ടവര്‍ കഴിഞ്ഞ 24 മണിക്കൂര്‍ എന്ത് ചെയ്യുകയായിരുന്നു?? അവരുടെ മൂക്കിന് കീഴില്‍ നടക്കുന്ന പരസ്യമായ നിയമലംഘനം തടയാന്‍ അവരെന്ത് ചെയ്തതെന്നാണ്??

തെളിവുകള്‍ക്കും നിയമവ്യവസ്ഥയ്ക്കും വിലയില്ലാത്ത ഒരിന്ത്യയാണോ നിങ്ങള്‍ ബാക്കി വെയ്ക്കുന്നതെന്ന ചോദ്യം ജുഡീഷ്യറിയോട്, അതിലിരിക്കുന്ന ഓരോരുത്തരോടും ഇന്ത്യയിലെ അഭിഭാഷക സമൂഹം ചോദിക്കേണ്ട സമയമാണ്. മൗലികാവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുമ്പോള്‍, നിയമവ്യവസ്ഥ കേന്ദ്രമന്ത്രിമാരാല്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കാത്ത നിയമം പിന്നീട് പ്രവര്‍ത്തിച്ചിട്ടെന്തിനാണ്??

ജുഡീഷ്യറി വിശ്വാസ്യത തെളിയിക്കേണ്ട സമയമാണിത്. നമുക്ക് നോക്കാം.

‘ഹിന്ദുത്വ’യുടെ പേരില്‍ നടക്കുന്ന ഈ വംശഹത്യയോട് മൗനം പാലിക്കുന്നവരും, തള്ളിപ്പറയാത്തവരും, ന്യായീകരിക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ല. അവരെ സൂക്ഷിക്കുക. കരുതിയിരിക്കുക. ഇന്ത്യയെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന ഈ പ്രക്രിയയില്‍ നിങ്ങള്‍ അക്രമികള്‍ക്ക് ഒപ്പമാണോ അല്ലയോ എന്നു പറയേണ്ട സമയമാണ്.

‘R-S-S, നിങ്ങള്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെയും അപമാനിക്കുകയാണ്, അവഹേളിക്കുകയാണ്. ജന്തുത്വമാണിത് ഈ രക്തക്കറയില്‍ എനിക്ക് പങ്കില്ല’ എന്ന് പറയാത്ത ഒരു ഹിന്ദുവിശ്വാസിയ്ക്കും ഇനി ഇന്ത്യയില്‍ നിഷ്പക്ഷനായി തുടരാന്‍ കഴിയില്ല.

അഡ്വ.ഹരീഷ് വാസുദേവന്‍.

SHARE