‘ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ല. ഇത് അടുത്ത ആയുധമാവാന്‍ സമ്മതിക്കരുത്.’; ഹാദിയ-ഷഫീന്‍ സംഭവത്തില്‍ ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍

കൊച്ചി: ഹാദിയ-ഷഫീന്‍ കേസില്‍ സര്‍ക്കാരിനെതിരേയും കോടതിക്കെതിരേയും ആഞ്ഞടിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. 23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് ഹരീഷ് പറയുന്നു. എന്ന് മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണ് അത്. ആര്‍ട്ടിക്കിള്‍ 39 (എഫ്) പിണറായി വിജയനും ഒന്ന് വായിക്കണം. ആ സ്ത്രീ അങ്ങേയ്ക്ക് എഴുതിയ കത്ത് പ്രകാരം, അവളിന്നു കോടതിവിധിച്ച വീട്ടു തടവിലാണ്. ജസ്റ്റിസ്.ശങ്കരന്റെ ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ല. ഇത് അടുത്ത ആയുധമാവാന്‍ സമ്മതിക്കരുത്. ഇതിന്റെ വസ്തുതകള്‍ അന്വേഷിച്ച് അടിയന്തിരമായി പുറത്തു കൊണ്ടുവരണം. ആവശ്യമെങ്കില്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും ഇന്നാട്ടിലെ ചെറുപ്പക്കാരുടെ കൂടി വോട്ടാണ് ഈ സര്‍ക്കാരെന്നും ഹരീഷ് പറയുന്നു. തന്റേ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

 

SHARE