പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചു; സെന്‍കുമാറിന് ഹരീഷിന്റെ മറുപടി

കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവന്‍ ശ്രീദേവി. പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചുവെന്ന് ഹരീഷ് ഫേസ്ബുക്കില്‍ പറഞ്ഞു. ഹരീഷ് പാക്കിസ്താനിലേക്ക് പോകേണ്ടയാളാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പറ്റിയുള്ള പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ പരാമര്‍ശം.

‘പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? ആഖജ സര്‍ക്കാര്‍ എനിക്ക് തന്ന പദ്മഅവാര്‍ഡായി ഞാനിത് സ്വീകരിക്കുന്നു’ ഹരീഷ് കുറിച്ചു. കൂടാതെ പുതിയ ചിത്രത്തിന് ദൂരെ ദൂരം പാക്കിസ്താന്‍ എന്നും കമന്റ് ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു സെന്‍കുമാര്‍ പാലക്കാട് പ്രസംഗിച്ചത്.