‘നവസിനിമക്കാരുടെ ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ പണ്ട് ഏത് വനത്തിലായിരുന്നുവെന്ന് പറഞ്ഞു തരാം’; ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി

കൊച്ചി: ശാന്തിവനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEBക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫഌറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫഌറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്ന് ഹരീഷ് പേരടി പറഞ്ഞു. KSEB ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പിലാക്കണമെന്നും ആഷിഖ് അബു ഇന്നലെ പറഞ്ഞിരുന്നു. ഇതിനോടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEBആ ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്‌ലാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്‌ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് … നമ്മള്‍ പ്രകൃതി സ്‌നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേല്‍വിലാസം അവരുടെ കൈയ്യില്‍ ഉണ്ടത്രേ…. ഈ വയസ്സന്‍മാരെ കൊണ്ട് തോറ്റു ….