ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഈ അക്ഷര്‍ ക്യാച്ച്!!

ഇന്ത്യ- ന്യൂസിലാന്റ് രണ്ടാം ഏകദിനത്തില്‍ അക്ഷര്‍ പട്ടേലെടുത്ത ഉജ്വല ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. കിവീസ് താരം ആന്റണ്‍ ഡേവിച്ചാണ് അക്ഷര്‍ പട്ടേലിന്റെ അത്ഭുത ക്യാച്ചില്‍ പുറത്തായത്.

പിന്നോട്ടോടി മുഴുനീള ഡൈവിലൂടെ ഓള്‍റൗണ്ടര്‍ നേടിയ ക്യാച്ച് അതിമനോഹരമായിരുന്നു. അവസാന ഓവറുകളില്‍ റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഡേവിച്ച്.

40 ഓവറില്‍ 204/3 എന്ന നിലയില്‍ വന്‍സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ ഇന്ത്യ അവസാന ഓവറുകളില്‍ ഇജ്വല ഫീല്‍ഡിങ്- ബൗളിങ് മികവില്‍ 242ല്‍ തളക്കുകയായിരുന്നു. 33 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് നഷ്ടമായത് 6 വിക്കറ്റുകള്‍. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇന്ത്യയെ 239ല്‍ ഒതുക്കി ന്യൂസിലാന്റ് 6 റണ്‍സ് വിജയം പിടിച്ചെടുത്തു.