ജി.എസ്.ടി; സര്‍ക്കാറിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്

മുംബൈ: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ കിടിലന്‍ ഗൂഗ്ലിമായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മോദി ഗലണ്‍മെന്റ് നടപ്പാക്കിയ ജി.എസി.ടി നടപടിയെ പരസ്യമായി പരിഹസിച്ചാണ് ഭാജി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഭജന്റെ പരിഹാസം. “ഭക്ഷണം കഴിച്ചതിന്റെ ബില്ല് ഹോട്ടലില്‍ അടക്കുമ്പോള്‍ സര്‍ക്കാറുകളും ഒപ്പം കഴിച്ചതായി തോന്നും” എന്നായിരുന്നു ട്വീറ്റ്.
ജി.എസി.ടിക്ക് എതിരായി മോദി ഗവണ്‍മെന്റിനെതിരെ രാജ്യത്ത് പ്രചരിച്ച വാട്‌സ്അപ്പ് ട്രോളാണ് ഹര്‍ഭജന്‍ ട്വീറ്റിയത്.
അതേസമയം, ഭാജിയുടെ വാദത്തെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയില്‍ രംഗത്തെത്തിയത്.


നേരത്തെ ഇന്ത്യയോട് പരമ്പര നഷ്ടപ്പെട്ട ഓസ്ട്രേലിയയെ പരിഹസിച്ച് താരം രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരമിച്ച കളിക്കാരന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ തിരികെ വിളിക്കണമെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. കളിക്കളത്തിലുള്ളപ്പോള്‍ എതിര്‍ ടീമികള്‍ക്കുമായി ശക്തമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന താരമാണ് ഹര്‍ഭജന്‍.


അതേസമയം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.