ലോക്ക്ഡൗ‍ണ്‍: അയ്യായിരം കുടുംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ഹര്‍ഭജന്‍ സിങും ഭാര്യയും

ലോക്ക്ഡൗണില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്ന അയ്യായിരം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് ക്രിക്കറ്റര്‍ ഹര്‍ഭജന്‍സിങ്. ജലന്ധറിലാണ് ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്തത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, ഞാനും ഭാര്യ ഗീതയും ജലന്ധറില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള അയ്യായിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. സഹജീവികള്‍ക്കുള്ള സഹായവും പിന്തുണയും തുടരും. സുരക്ഷിതരായി അകലം പാലിച്ചു കഴിയൂ. ദൈവം അനുഗ്രഹിക്കട്ടെ’ – ഹര്‍ഭജന്‍ കുറിച്ചു.

https://twitter.com/Geeta_Basra/status/1246776575951081473


ഭാര്യ ഗീത ബസ്ര ട്വിറ്ററിലും ഇതു സംബന്ധിച്ച് കുറിപ്പിട്ടിട്ടുണ്ട്. മുംബൈയില്‍ സ്ഥിരതാമസമുള്ള ഹര്‍ഭജന്റെ സുഹൃത്തുക്കളാണ് ഭക്ഷണ വിതരണം നടത്തിയത്. ജലന്ധര്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു വിതരണമെന്ന് താരം പറഞ്ഞു.