സുനില്‍ ഛേത്രിക്ക് പിറന്നാളാശംസകള്‍; 36 ന്റെ കരുത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഇന്ന് 36 വയസ്സ്. 1984 ആഗസ്ത് 03 ഹൈദരാബാദില്‍ ജനിച്ച പ്രിയ താരത്തിന് എല്ലാ ഭാഗത്തുനിന്നും ഫുട്‌ബോള്‍ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലം ഫുട്‌ബോള്‍ കളിക്കാരനായി മാറിയ ഛേത്രിയുടെ ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

https://twitter.com/IndianFootball/status/1290128498338615297

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും മികച്ച ഫോമിലാണ്. 2019 ല്‍ എ.ഐ.എഫ്.എഫ് പുരുഷ ഫുട്‌ബോള്‍ ഓഫ് ദി ഇയര്‍ ആയും ഛേത്രി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആരാധകര്‍ക്കായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നടത്തിയ വോട്ടെടുപ്പില്‍ ഉസ്ബെക്കിസ്ഥാന്‍ താരം എല്‍ഡോര്‍ ഷൊമുറോഡോവിനെ പിന്തള്ളിയാണ് ഛേത്രി ആരാധകരുടെ പ്രിയപ്പെട്ട താരമായത്.

വോട്ടെടുപ്പില്‍ ഛേത്രിക്ക് 51 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഷൊമുറോഡോവിന് 49 ശതമാനം വോട്ട് ലഭിച്ചു. 19 ദിവസമായി നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍  561,856 പേരാണ് ഏപങ്കെടുത്തത്. ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തായ്‌ലന്‍ഡിനെതിരെ ഛേത്രി രണ്ട് ഗോളുകള്‍ നേടിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് (149) പിന്നില്‍ നിലവിലെ സജീവ കളിക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് ഛേത്രി. താജിക്കിസ്ഥാനെതിരായ 2019 ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഓപ്പണറിനിടെയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലയണല്‍ മെസ്സിയെ (68) ഛേത്രി മറികടന്നത്. ഇന്ത്യക്കായി 115 മത്സരങ്ങള്‍ കളിച്ച ഛേത്രി 72 ഗോളുകള്‍ നേടിയിട്ടുണ്ട്.