കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനികള്‍

അവശ്യസാധനങ്ങളയച്ച് ദുബൈ പാകിസ്താന്‍ അസോസിയേഷന്‍

മാഹപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനി തൊഴിലാളികള്‍. ദുരിതം പേറുന്ന കേരളത്തിനായി തങ്ങളുടെ ശമ്പളം മാറ്റിവെക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ ആവശ്യസാധനങ്ങള്‍ അയക്കാനും തയ്യാറായാണ് പാകിസ്താനികള്‍ രംഗത്തെത്തിയത്.

തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെക്കാനുള്ള തീരുമാനവുമായി അവര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തുകയായിരുന്നു. പാകിസ്താനി തൊഴിലാളികള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കാണാം.

കേരളത്തിലെ എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കുന്നു, തങ്ങളെക്കൊണ്ട് പറ്റുന്നതുപോലെ ഞങ്ങള്‍ നിങ്ങളെ സഹായിക്കും…പാകിസ്താന്‍ സഹോദരങ്ങള്‍ പറയുന്നു. ഹം പാകിസ്താനി ഹേ എന്ന് പറഞ്ഞാണ് ഇവരുടെ വീഡിയോ അവസാനിക്കുന്നത്.


ദുബൈയിലെ പാകിസ്താന്‍ അസോസിയേഷനാണ് ദുരിതാശ്വാസത്തിലേക്ക് അവശ്യസഹായമായ വസ്ത്രങ്ങള്‍ അയച്ചത്. മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ ഒന്നാകെ ഹൃദയത്തെ കുളിര്‍പ്പിക്കുന്ന വിലപ്പെട്ട സഹായത്തിനാണ് പാകിസ്താനികള്‍ മുന്നിട്ടിറങ്ങിയത്. പാക്‌സിതാനികളുടെ സഹായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
അതേസമയം പാകിസ്ഥാിലെ പ്രളയ സമയത്ത് കേരളം സഹായിച്ച കാര്യവും ചര്‍ച്ചയില്‍ വരുന്നുണ്ട്.