സുന്ദരനായവനേ, സുബ്ഹാനല്ലാ… ഹലാല്‍ ലൗ സ്റ്റോറിയിലെ പാട്ട് ഹിറ്റ്

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ ഒരുക്കുന്ന ഹലാല്‍ ലൗ സ്റ്റോറിയിലെ ‘സുന്ദരനായവനേ…’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ഷഹബാസ് അമന്‍ പാടിയ പാട്ടാണിത്. ഗാനരചന മുഹ്‌സിന്‍ പരാരി.

ഇന്ദ്രജിത് സുകുമാരന്‍, ഗ്രേസി ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലാല്‍ ലൗ സ്റ്റോറി. ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.