ഹജ്ജ്; ഇന്ത്യയില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ടു

ന്യൂഡല്‍ഹി: ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സംഘം പുറപ്പെട്ടത്.

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഫഌഗ് ഓഫ് ചെയ്തു. രണ്ട് ലക്ഷം ഹജ്ജ് തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പുറപ്പെടുന്നത്. തീര്‍ഥാടകര്‍ക്കു വേണ്ട എല്ലാ വിധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ചതായി കേന്ദ്ര മന്ത്രി അറിയിച്ചു.

SHARE