ഹജ്ജ് 2020; അപേക്ഷ സമര്‍പ്പണം 17വരെ നീട്ടി

കൊണ്ടോട്ടി: ഹജ്ജ് 2020ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം 17 വരെ നീട്ടി. ഇതോടെ ഈ മാസം 17 നുള്ളില്‍ ഇഷ്യു ചെയ്തതും 2021 വരെ കാലാവധി യുള്ളതുമായ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്. ഇതുവരെയായി 24,782 ഓണ്‍ലൈന്‍ അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചത്. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 989 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ (വിതൗട്ട് മെഹ്‌റം) വിഭാഗത്തില്‍ 1568 പേരും ജനറല്‍ വിഭാഗത്തില്‍ 22225 പേരും അപേക്ഷിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക്: 04832710 717, 6282023178 നമ്പറുകളില്‍ ബന്ധപ്പെടണം. hajhousekerala @gmail.com

SHARE