മുടി വെട്ടാന്‍ ആവശ്യപ്പെട്ടു: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ: മുടി വെട്ടാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ ശ്രീനിവാസനാണ് മുടിവെട്ടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

ചെന്നൈയില്‍ സിനിമ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്ന കുട്ടിയുടെ അമ്മ അവധിക്ക് വന്നപ്പോള്‍ കുട്ടിയോട് മുടി വെട്ടാന്‍ നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അമ്മയാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുട്ടിയോട് മുടിവെട്ടാന്‍ ആവശ്യപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

SHARE