മെക്സിക്കോ സിറ്റി: കോവിഡ് മഹാമാരിക്കെതിരെയുള്ള ലോകത്തിന്റെ പോരാട്ടം തുടരുന്നതിനിടെ, മെക്സിക്കോയില്‍ ഭീതിയും കൗതുകവും പകര്‍ന്ന് കൊറോണ വൈറസിന്റെ ആകൃതിയിലുള്ള ആലിപ്പഴ വര്‍ഷം. മൊണ്ടേമോറലോസ് മുനിസിപ്പാലിറ്റിയിലാണ് വ്യത്യസ്തമായ ആകൃതിയോടെയുള്ള ആലിപ്പഴ വര്‍ഷമുണ്ടായത്. മാനത്തു നിന്ന് വീണ കൊറോണ വൈറസിന്റെ ആകൃതിയിലുള്ള മഞ്ഞുകട്ടകള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി.
ആലിപ്പഴ വര്‍ഷം ജനങ്ങള്‍ക്കിടയില്‍ ഒരുപോലെ കൗതുകവും ഭീതിയും ജനിപ്പിച്ചു. വീട്ടിലിരിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് വര്‍ഷം എന്ന് ചിലര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ കുറിച്ചു.
എന്നാല്‍ തീര്‍ത്തും സാധാരണമായ പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകന് ജോസ് മിഗ്വല്‍ വിനാസ് പറഞ്ഞു. അതിശക്തമായ കാറ്റില്‍ ഗോളാകൃതിയിലാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് അതിന് കൂടുതല്‍ വലിപ്പം വരികയാണ് ചെയ്യുന്നത്. കൂടുതല്‍ വലിപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ കാറ്റില്‍ കൂട്ടിയിടിച്ച് പുറംഭാഗത്തെ ഐസ് പ്രതലം നഷ്ടപ്പെട്ടതു കൊണ്ടാകും അവ മുള്ളുകളുടെ ആകൃതി കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജോണ്‍ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം മെക്സിക്കോയില്‍ ഇതുവരെ 54,346 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,666 പേര് മരിക്കുകയും ചെയ്തു. 37,325 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.