‘പഠിച്ച് മിടുക്കിയാവണമെന്ന് അന്ന് സുപ്രീംകോടതി ഉപദേശിച്ചു’; ഡോക്ടര്‍ ഹാദിയയുടെ ഹോമിയോപ്പതിക് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി ഹോമിയോപ്പതിക് ക്ലിനിക് തുടങ്ങി ഡോക്ടര്‍ ഹാദിയ. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹാദിയയുടെ ഹോമിയോപതി ക്ലിനിക്ക്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. പിന്നീട് നിരവധി പേര്‍ ഹാദിയക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

മതംമാറ്റവും വിവാഹവും ഏറെ വിവാദമായിരുന്നു. സുപ്രീംകോടതി വരെ എത്തിയായിരുന്നു നിയമപോരാട്ടം. വിവാഹം അംഗീകരിച്ചുകിട്ടുവാന്‍ സുപ്രീംകോടതിയിലെത്തിയപ്പോള്‍ സുപ്രീംകോടതി ഒരു ഉപദേശം നല്‍കിയിരുന്നു. പഠിച്ച് മിടുക്കിയാവണമെന്ന്. മാസങ്ങള്‍ക്കിപ്പുറം പഠിച്ച് മിടുക്കിയായി ഒരു ഹോമിയോപ്പതി ക്ലിനിക് തുടങ്ങിയിരിക്കുകയാണ് ഹാദിയയിപ്പോള്‍. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ വിവരം പുറത്തറിയിച്ചതോടെ ആശംസകളുമായി നിരപേരെത്തുകയായിരുന്നു.

SHARE