ഹാദിയ കേസ് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചൊണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുമ്പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഹാദിയ സേലത്ത് പഠനം തുടരുകയാണ്. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പിതാവ് അശോകനൊപ്പമായിരുന്നു ഹാദിയ കഴിഞ്ഞിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹാദിയയുടെ തുടര്‍പഠനത്തിന് കോടതി അനുമതി നല്‍കുന്നത്.