ഹാദിയയുടെ വിവാഹം അസാധുവാക്കല്‍: മുസ്‌ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ചിനു നേരെ പൊലീസ് തേര്‍വാഴ്ച

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെ പൊലീസ് തേര്‍വാഴ്ച. ഹൈക്കോടതിക്കു മുന്നിലെത്തിയ പ്രതിഷേധകാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതക പ്രയോഗവും നടത്തി.
ഇസ്‌ലാമിക വിധിപ്രകാരമുള്ള സാധുവായ വിവാഹമാണ് ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനും തമ്മില്‍ നടന്നത്. വിവാഹം അസാധുവാക്കിയ വിധി പ്രസ്താവം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ഏകോപന സമിതിയുടെ സമരം.