ഹാദിയയുടെ ആരോഗ്യസ്ഥിതി: റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വൈക്കം ടി.വി പുരത്ത് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാവുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്നുനല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പടെയുള്ള വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

SHARE