ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കേരളപോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.

ഹര്‍ജിക്കാരനായ ഷെഫിന്‍ ജഹാന്റെ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ല. എന്തിനാണ് എന്‍.ഐ.എയെ സംശയിക്കുന്നതെന്നും കോടതി ചോദിച്ചു. എന്‍.ഐ.എ അന്വേഷണം എതിര്‍ത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി വിമര്‍ശനം നേരിടേണ്ടി വന്നത്.

ഹാദിയ കേസ് സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചത്. എന്‍.ഐ.എയുടെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ കേരള പൊലീസിന്റെ കൈവശമാണുള്ളതെന്നും കേന്ദ്രം അറിയിച്ചിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.