ഹാദിയ കേസ്: വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയക്കു അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാനും അനുമതി തേടും.
കോടതി ഉത്തരവിനനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാതിരിക്കാനാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസ്‌ഫൈന്‍ വ്യക്തമാക്കി. സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മീഷന്റെ ചുമതലയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്.

SHARE