ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ കേരള പൊലീസിന്റെ കൈവശമാണുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് ഉച്ചക്ക് വീണ്ടും പരിഗണിക്കും.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വേണ്ടി വന്നാല്‍ ഹാദിയയെ 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കിയിരുന്നു. ഷെഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലുമുണ്ടെന്നായിരുന്നു ഹാദിയയുടെ പിതാവ് അശോകനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാല്‍ എന്തും പറയാനാവില്ലെന്നും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാനാകുമോയെന്നും ഷെഫിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചോദിച്ചു. ഇതേത്തുടര്‍ന്നാണ് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

SHARE