ഹാദിയയും ഷെഫിന്‍ ജഹാനും കേരളത്തിലേക്ക് യാത്ര തിരിച്ചു

സേലം: വിവാഹം സുപ്രീകോടതി ശരിവെച്ചതിനു പി്‌നാലെ ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് നാട്ടിലേക്ക് യാത്ര തിരിച്ചു. ഇന്നു വൈകിട്ടാണ് ഷെഫിന്‍ ജഹാന്‍ സേലത്തെത്തിയത്.

തുടര്‍ന്ന് ഹാദിയ പഠിക്കുന്ന കോളജിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടു. ഇവിടെ നിന്ന് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റിലിലെത്തി ഹാദിയെയും കൂട്ടി കേരളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇന്നു രാത്രിയോടെ ഇരുവരും കേരളത്തിലെത്തുമെന്നാണ് വിവരം. നാളെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമെന്നും അറിയുന്നു.

SHARE