എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ കരുതിയിരിക്കുക; കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍

കോഴിക്കോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എച്ച് വണ്‍ എന്‍ വണിനെതിരെ കരുതിയിരിക്കുക…

എച്ച് വണ്‍ എന്‍ വണിനെക്കുറിച്ച് അറിയേണ്ടതെല്ലാം…

ഇന്‍ഫ്‌ലുവെന്‍സ് എ എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് എച്ച് വണ്‍ എന്‍ വണ്‍. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ?

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങള്‍

 1. പനിയും ശരീരവേദനയും
 2. തൊണ്ട വേദന, തലവേദന
 3. ചുമ – കഫമില്ലാത്ത വരണ്ട ചുമ
 4. ക്ഷീണവും വിറയലും
 5. ചിലപ്പോള്‍ ശര്‍ദിയും, വയറിളക്കവും

ആരിലൊക്കെ രോഗം ഗുരുതരമാകാം ?

 1. 5 വയസില്‍ താഴെയുള്ള കുട്ടികള്‍
 2. 65 വയസിനു മുകളില്‍ ഉള്ളവര്‍
 3. മറ്റു ഗുരുതരമായ രോഗമുള്ളവര്‍ (ഉദാ : ശ്വാസകോശ രോഗങ്ങള്‍, ഹൃദരോഗം, വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം)
 4. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (ഉദാ: എച്ച്.ഐ.വി, എയിഡ്‌സ്, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, കാന്‍സര്‍ ചികിത്സ എടുക്കുന്നവര്‍).
 5. ഗര്‍ഭിണികള്‍
 6. അമിതവണ്ണം ഉള്ളവര്‍

ജില്ലാ കലക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വായിക്കാം:

SHARE