കോഴിക്കോട്ട് പടര്‍ന്നു പിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നുപിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.

ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര്‍ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ചികിത്സ തേടിയതായാണ് കണക്ക്. പനി പടരുന്ന സാഹചര്യത്തില്‍ അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കല്‍ക്യാമ്പ് നടത്താനും തീരുമാനിച്ചു.

ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 163 കുട്ടികളും 13 അദ്ധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. തൊട്ടടുത്ത ഗവ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പനി ബാധിച്ചിരുന്നു. ഇതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.

SHARE