ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

ഉടന്‍ തന്നെ ബിഷപ്പിനെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്.

SHARE