ജാമിഅ മില്ലിയക്ക് സമീപം നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ്

ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്കു സമീപം നടന്ന പൗരത്വനിയം ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനു നേരെ വെടിവെയ്പ്പ്.തോക്കുമായെത്തിയ ഒരാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതാ നിങ്ങള്‍ ചോദിച്ച സ്വാതന്ത്ര്യം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് പിടികൂടി. ഗോപാല്‍ എന്നാണ് പിടിയിലായ ആളുടെ പേര്.

രാജഘട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെയാണ് തോക്കുധാരി എത്തിയത്. പ്രതിഷേധം ഹോളി ഫാമിലെ ആശുപത്രിയ്ക്കു സമീപമെത്തിയപ്പോഴാണ് തോക്കുധാരി വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റു. ഷദാബ് നജര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

SHARE