കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് മേഖല തിരിച്ചു വരുന്നു

റിയാദ്: കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് ഗള്‍ഫ് മേഖല മോചിതമാവുന്നു. രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണം കൂടിയതോടെ പ്രതീക്ഷയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. മരണസംഖ്യയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

യുഎഇയില്‍ രണ്ട് മാസം പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു. ഇപ്പോള്‍ അത് മുന്നൂറില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. കായിക വിനോദസഞ്ചാര മേഖലകള്‍ തുറന്നതോടെ സാമ്പത്തിക മേഖലയും ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

പ്രതിദിനം 5000 രോഗികളുണ്ടായിരുന്ന സൗദിയില്‍ അത് രണ്ടായിരത്തിന് താഴെയെത്തി. രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. 7000 പേര്‍ വരെ രോഗമുക്തരായ ദിവസങ്ങളുണ്ട്. രോഗബാധിതര്‍ കുറഞ്ഞതോടെ പൊതുഗതാഗതവും വിപണിയും തുറന്നു.

ബഹ്‌റൈനിലും ഖത്തറിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങി. കുവൈത്തിലും രോഗം നിയന്ത്രണവിധേയമായിത്തുടങ്ങിയിട്ടുണ്ട്. ഒമാനില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും പ്രവാസികളില്‍ രോഗബാധ കുറവാണ്. ബലിപെരുന്നാളിന് മുന്നോടിയായി ഇവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് എട്ട് വരെ നിയന്ത്രണങ്ങള്‍ തുടരും.

SHARE